ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ വക്കീൽ നോട്ടീസയച്ച് മുസ്ലീം ലീഗ്


ന്യൂഡൽഹി: പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ വക്കീൽ നോട്ടീസ്. മുസ്ലിംലീഗാണ് വക്കീൽ നോട്ടീസയച്ചത്. മലപ്പുറം ജില്ലയ്‌ക്കെതിരായ അധിക്ഷേപ പരാമർശമാണ് മനേക ഗാന്ധിക്കെതിരെയുള്ള വിമർശനങ്ങൾക്ക് കാരണം.

മനേക ഗാന്ധിക്കെതിരായ പരാമർശങ്ങൾക്കെതിരെ മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed