ആലപ്പുഴയിൽ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ


ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടികെഎം കോളജിനു സമീപം കളത്തിൽ ബിജു കുമാറിന്റെ ഭാര്യ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്ത് ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് വ്യാപിക്കുന്നതായി അറിഞ്ഞതിൽ പ്രേമ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed