നെടുമ്പാശേരി മിനി കൂപ്പർ അപകടം; മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവ്


ശാരിക

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരിച്ച് പ്രതി സുഹൈൽ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

മൂന്ന് കുഞ്ഞുങ്ങളുടെ ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും അതിൽ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും നൂഹ പറഞ്ഞു. തസ്ക് ചെയ്യപ്പെട്ടവരുടെ കുടുംബത്തിനൊപ്പം തങ്ങൾ ഉണ്ടാകുമെന്നും, നിയമപരമായ നടപടികൾ അതിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്നും സത്യമായ വാർത്തകൾ മാത്രമേ പുറത്തുവരാവൂ എന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകളും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കുന്നുണ്ടെന്നും താനും ഒരു അമ്മയാണെന്ന കാര്യം പരിഗണിച്ച് ഈ ദുഷ്കരമായ സാഹചര്യത്തിൽ കുടുംബത്തിന് സ്വകാര്യത നൽകണമെന്നും അവർ അഭ്യർഥിച്ചു.

തങ്ങളുടെ ഭാഗത്തുനിന്നും എല്ലാവർക്കും ദേഷ്യവും വിദ്വേഷവും തോന്നുന്നത് സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ അവർ, ഒരുവശത്ത് തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും മറുവശത്ത് പൊലിഞ്ഞുപോയ മൂന്ന് ജീവനുകളെക്കുറിച്ചുള്ള വിഷമവും കാരണം താൻ വലിയ മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു. ഇത്രയും ദിവസങ്ങളായി എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അമ്മയെന്ന നിലയിലും സംരംഭകയെന്ന നിലയിലും മരണപ്പെട്ടവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും ഉള്ളിടത്തോളം കാലം നൽകുമെന്നും നൂഹ സജീവ് വീഡിയോയിൽ വ്യക്തമാക്കി.

article-image

dszfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed