പ്രവാസികളുടെ മടക്കം: കേരളത്തിലെത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു


തിരുവനന്തപുരം: പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്ന വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് മൂന്ന് സർ‍വീസ് നടത്തും.

അബുദാബി− കൊച്ചി വിമാനം രാത്രി 9.40നും ദോഹ− കൊച്ചി വിമാനം രാത്രി 10.45നും ദുബൈ −കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരും. വെള്ളിയാഴ്ച ബഹ്റിൻ ‍−കൊച്ചി വിമാനം രാത്രി 10.50നാണ് എത്തുക. ശനിയാഴ്ച കുവൈത്ത്− കൊച്ചി വിമാനം രാത്രി 9.15നും മസ്‌ക്കറ്റ്− കൊച്ചി വിമാനം രാത്രി 8.50നും എത്തിച്ചേരും. 

 

ഞായറാഴ്ച ദോഹ −തിരുവനന്തപുരം വിമാനം രാത്രി 10.45നും ക്വലാലംപൂർ ‍−കൊച്ചി വിമാനം രാത്രി 10.15നും വന്നിറങ്ങും. 11−ന് ബഹ്റൈൻ −കോഴിക്കോട് വിമാനം രാത്രി 11.20നും ദുബൈ കൊച്ചി വിമാനം രാത്രി 10.10നും എത്തിച്ചേരും. 12−ന് ക്വലാലംപൂർ ‍−കൊച്ചി വിമാനം രാത്രി 10.15നും സിങ്കപ്പൂർ ബെംഗളുരു− കൊച്ചി വിമാനം രാത്രി 10.50നും എത്തും. 13−ന് കുവൈത്ത്− കോഴിക്കോട് വിമാനം രാത്രി 9.15ന് എത്തിച്ചേരും. 

പ്രവാസികൾക്ക് ഏഴ് കിലോ തൂക്കം വരുന്ന ഹാൻഡ് ബാഗേജും 25 കിലോ തൂക്കം വരുന്ന ചെക്ക് ഇൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികൾ‍ യാത്രക്കാരുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കി വിമാനകന്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed