സി.പി.എം സഹായത്താൽ ഗുണ്ടകൾ തങ്ങുന്ന ഇടമാണ് യുണി. കോളേജെന്ന് മുല്ലപ്പള്ളി


തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സഹായത്താൽ ഗുണ്ടകളും അക്രമികളും തങ്ങുന്ന ഇടമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാറിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുണിവേഴ്സിറ്റി കോളേജ് അക്രമ സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് എസ്എഫ്ഐയുടെ ആൾക്കൂട്ട ആക്രമണമാണ്. കേരളത്തിലെ ക്യാന്പസ്സുകളിൽ ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് യൂണിവേഴ്സിറ്റി കോളജിൽ അരങ്ങേറുന്നതെന്നും ഇതിന് സി.പി.എം ഒത്താശ ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed