ഷെയ്ൻ കാണിച്ചത് തോന്ന്യവാസം: ആഞ്ഞടിച്ച് ഗണേഷ്കുമാർ


പത്തനാപുരം: സിനിമാ സെറ്റുകളിൽ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണെന്നും പോലീസും എക്സൈസും ഷാഡോ പോലീസിന്‍റെ സഹായത്തോടെ സെറ്റുകളിൽ പരിശോധന നടത്താൻ തയാറാകണമെന്നും കെ.ബി.ഗണേഷ്കുമാർ എംഎൽഎ ആവശ്യപ്പെട്ടു. ഷെയിൻ വിവാഹത്തിൽ പത്തനാപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹങ്കരിച്ചാൽ സിനിമാ മേഖലയിൽ നിന്നും പുറത്തുപോകുമെന്ന ചിന്ത ഓരോരുത്തർക്കും ഉണ്ടാകണം. സിനിമ പൂർത്തിയാക്കാതെ ഷെയ്ൻ തലമൊട്ടയടിച്ചത് തോന്നിവാസമാണ്. ഇത്തരം നടപടികൾക്ക് പിന്തുണ നൽകാൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കഴിയില്ല. പുതുമുഖ സംവിധായകനെയാണ് മോശം പ്രവർത്തിയിലൂടെ ഷെയ്ൻ കണ്ണീരിലാഴ്ത്തിയതെന്നും ഇത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed