പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; എസ്ഐക്കെതിരെ പോക്സോ കേസ്


തിരുവനന്തപുരം: പേരൂർക്കടയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരയാണു പരാതി. പേരൂർക്കട പോലീസാണ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. പേരൂർക്കടയിലെ പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സജികുമാർ അവിടെ തന്നെ താമസിക്കുന്ന മറ്റൊരു പോലീസുകാരന്റെ മകളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയായിരുന്നു പീഡന ശ്രമം. പെൺകുട്ടിയുടെ രഹസ്യ മൊഴിയും പോലീസ് രേഖപ്പെടുത്തി.   അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ എസ്ഐ സജികുമാർ ഒളിവിൽ പോയെന്നാണു വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed