കാഞ്ഞങ്ങാടിന്റെ മണ്ണിൽ  കലാപൂരത്തിന് തിരിതെളിഞ്ഞു


കാഞ്ഞങ്ങാട്:  60ാമത് സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐങ്ങോത്തെ  പി കുഞ്ഞിരാമൻ നായരുടെ പേരിലുളള മുഖ്യ വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചലച്ചിത്രതാരം ജയസൂര്യ എന്നിവർ പ്രധാന വേദിയിലുണ്ട്.

article-image

28 വേദികളിലാണ് 239 മത്സര ഇനങ്ങൾ അരങ്ങേറുന്നത്. 10000 മത്സരാർഥികൾ പങ്കെടുക്കുന്നു.

28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. 28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍.വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed