കാസർഗോഡ് പാചക വാതക ടാങ്കർ മറിഞ്ഞ് വാതകച്ചോർച്ചയുണ്ടായി


കാസർഗോഡ്: ദേശീയപാതയിൽ മംഗലാപുരത്തു നിന്നു  കാസർകോട്ടേക്കു വന്ന പാചക വാതക ടാങ്കർ അടുക്കത്തുവയലിൽ മറിഞ്ഞ് അപകടം. വാതകച്ചോർച്ച ഉണ്ടായതിനാൽ പാതയിലെ ഗതാഗതം നിരോധിച്ചു. രാത്രി ഒരു മണിയോടെയാണ് ടാങ്കർ മറിഞ്ഞത്. അപകട സാധ്യതയുള്ളതിനാൽ ഒരു കിലോമീറ്റർ ചുറ്റളവിലെ വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. അഗ്നി രക്ഷാസേന ടാങ്കർ തണുപ്പിച്ച ശേഷം പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed