മരട് ഫ്ലാറ്റ് കേസ്; ഹോളി ഫെയ്ത്ത് ഉടമ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ


കൊച്ചി:  തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുവാദം നൽകിയ കേസിൽ മൂന്നു പേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരടിലെ ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

അതേ സമയം, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ച ആൽഫ വെഞ്ചടേഴ്സ് ഉടമ പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹ‍ർജി ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ ഈ മാസം 25 വരെ സാവകാശം വേണമെന്ന് പോൾ രാജ് ക്രൈംബ്രാഞ്ചിനും കത്ത് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed