റോയിതോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങൾ നിരത്തി ജോളി


കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങൾ നിരത്തിയിട്ടുണ്ട്. നാല് കാരണങ്ങളാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.  ജോളിയുടെ പരപുരുഷബന്ധത്തെ എതിർത്തത്,  സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം, റോയിയുടെ അമിതമായ മദ്യപാനം, അന്ധവിശ്വാസം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
ജോളിയടക്കം അറസ്റ്റിലായ മൂന്ന് പ്രതികളേയും ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കേസ് ഇനി ഈ മാസം പതിനാറിന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും അന്നേ ദിവസം പരിഗണിക്കും. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed