രണ്ടു ദിവസം കൂടി കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടയിൽ 24 സെന്റീമീറ്ററോളം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്പതാം തിയതി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകും.
10−ാം തിയതി മഴയുടെ ശക്തി അൽപ്പം കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.

