മെസിക്ക് തിരിച്ചടി; മൂന്ന് മാസം വിലക്കും വന്പൻ പിഴയും


ബ്യൂണസ് ഐറിസ്: അർജന്‍റീനൻ‍ ഫുട്ബോൾ‍ താരം ലയണൽ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ മൂന്ന് മാസം വിലക്കും 50000 ഡോളർ പിഴയും ചുമത്തി. കോപ്പ അമേരിക്ക സംഘാടകർക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്‍റെ പേരിലാണ് നടപടി. ഏഴ് ദിവസത്തിനകം മെസിക്ക് അപ്പീൽ നൽ‍കാം.

നവംബർ മൂന്നിന് മാത്രമേ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്താനാകൂ. സെപ്റ്റംബർ അഞ്ചിന് ചിലിക്കും അഞ്ച് ദിവസത്തിന് ശേഷം മെക്‌സിക്കോയ്‌ക്കും ഒക്ടോബർ ഒന്‍പതിന് ജർമ്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങൾ‍ മെസിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയിൽ‍ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനാൽ‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് കളിക്കാനാവില്ല. 

ചിലിക്കെതിരായ മത്സരശേഷം റഫറിക്കെതിരെ മെസി ഗുരുതര വിമർശനമാണ് ഉന്നയിച്ചത്. കോപ്പയിൽ അർ‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡൽ‍ വാങ്ങാതെ മെസി മടങ്ങി. അഴിമതിയിൽ പങ്കാളിയാവാൻ താൽപ്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡൽ‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് കിരീടം നൽകാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങൾ തള്ളിയ കോൺഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed