കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാൻ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയ്ക്കാൻ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. 14 വർഷം തടവ് കഴിഞ്ഞവരെയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണ് പരിഗണിച്ചത്. ഏകദേശം നൂറിലേറെ അപേക്ഷകളാണ് ഉപദേശക സമിതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജയിൽ ഡി.ജി..പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോഗം കൂടിയായിരുന്നു ഇത്. 

18 മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ജയിലിൽ ഉപദേശക സമിതി യോഗം ചേർന്നത്. സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. 2017 ഒക്ടോബറിലായിരുന്നു ഒടുവിൽ യോഗം ചേർന്നത്. ജയിൽ സൂപ്രണ്ട് ടി.. ബാബുരാജൻ, ഉപദേശക സമിതി അംഗങ്ങളായ പി.ജയരാജൻ, എം.സി രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed