വയനാട്ടിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


കൽപ്പറ്റ: വയനാട്ടിലെ പുൽപ്പള്ളിയിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി മരക്കടവിലെ ചുളു ഗോഡ് എങ്കിട്ടൻ (55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യത മൂലമാണ് എങ്കിട്ടൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മഴ കുറവായതിനാൽ കടമെടുത്തു വിതച്ച കൃഷി നശിച്ചതിൽ ഇയാൾ നിരാശനായിരുന്നുവെന്നും ചെറുകിട കർഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർ‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed