തലശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച് അരക്കിലോ സ്വർണം കവർന്നു
തലശ്ശേരി: വ്യാപാരിയെ ആക്രമിച്ച് അരക്കിലോ സ്വർണം കവർന്നു. തലശ്ശേരിയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമിക്കപ്പെട്ടത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കിൽ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് സംഘം എത്തിയത്. ശ്രീകാന്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വർണക്കട്ടികളാണ് സംഘം കൊള്ളയടിച്ചത്.

