രാജി തീരുമാനത്തിൽ രാഹുൽ ഗാന്ധിക്കു പിന്തുണയുമായി പ്രിയങ്ക


ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ചുരുക്കം പേർക്ക് മാത്രമേ അത്തരം ധൈര്യമുള്ളു. ഈ തീരുമാനത്തോട് ആദരവ് മാത്രമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി രാജിക്കത്ത് പരസ്യമാക്കിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാജിവയ്ക്കാനുള്ള കാരണങ്ങൾ നിരത്തിയാണ് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തത്. ട്വിറ്ററിൽ പങ്കുവച്ച കത്തിലാണ് രാഹുൽ തന്‍റെ രാജി കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിനു മറ്റുള്ളവരെ ഉത്തരവാദികളാക്കിയാൽ അത് അനീതിയാണ്, തന്‍റെ ഉത്തരവാദിത്തത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ശരീരത്തിൽ ജീവനുള്ള ഓരോ കോശങ്ങളും ബിജെപിയുടെ ആശയത്തെ പ്രതിരോധിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed