വാര്‍ഷികാഘോഷം: നെയിം സ്ലിപ്പിനും കത്തിനും സർക്കാക്കാറിന് ചിലവായത് ഒന്നരക്കോടി


തിരുവനന്തപുരം∙ എല്‍ഡിഎഫ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന് 2 കോടി നെയിം സ്ലിപ്പുകളും 40 ലക്ഷം കത്തുകളും അച്ചടിച്ചതിനു ചിലവായത് 1.55 കോടിരൂപ.പുതിയൊരു കേരളം സൃഷ്ടിക്കാനും നല്ലശീലങ്ങള്‍ വളര്‍ത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ തന്നെ അറിയിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. നാലു തരത്തിലുള്ള നെയിം സ്ലിപ്പുകളാണ് വിതരണം ചെയ്തത്. ജൈവകൃഷി, പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, ജലസംരക്ഷണം, പരിസര ശുചിത്വം തുടങ്ങിയ മേഖലകളിലെ സന്ദേശങ്ങളും ചിത്രങ്ങളുമാണ് നെയിംസ്ലിപ്പില്‍ ഉണ്ടായിരുന്നത്. നമുക്ക് ഒരുമിച്ച് മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാചകവും നെയിം സ്ലിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നെയിം സ്ലിപ്പ് അച്ചടിക്കുന്നതിന് 1,08,67,500 രൂപയും കത്തുകള്‍ അച്ചടിക്കുന്നതിനു 46,51,080 രൂപയുമാണ് ചിലവായത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്കായിരുന്നു അച്ചടിയുടെ ചുമതല. ഈ തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed