മലപ്പുറം ജില്ല വിഭജിക്കണമെന്ന് വീണ്ടും കെ.എൻ.എ ഖാദർ
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കെ.എൻ.എ. ഖാദർ നിയമസഭയിൽ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് അദ്ദേഹം ഈ ആവശ്യം സഭയുടെ മുന്പാകെ കൊണ്ടുവന്നത്.
കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നൽകിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. മുസ്ലീം ലീഗും യു.ഡി.എഫും സബ്മിഷന് അനുമതി നൽകാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം. ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപവൽക്കരിക്കണമെന്നതാണ് ഖാദറിന്‍റെ ആവശ്യം.

