മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് കെ. സുരേന്ദ്രൻ പിൻ‍വലിച്ചു


 

കൊച്ചി: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് ബി.ജെ.പി സ്ഥാനാത്ഥിയായ കെ. സുരേന്ദ്രൻ പിൻവലിച്ചു. ഹർജി പിൻവലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രൻ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹർജി പിൻവലിച്ചതിനാൽ പാല അടക്കമുള്ള മണ്ധലങ്ങൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹർജിയെ തുടർന്നാണ്. 87 വോട്ടുകൾക്ക് തന്നെ തോൽപ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം.                                                                

കേസിലെ സാക്ഷികളായ മുഴുവൻ ആളുകളെയും ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഹർജി പിൻവലിക്കാൻ സുരേന്ദ്രൻ തീരുമാനിച്ചത്. എന്നാൽ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതിനെതുടർന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റിൽ വിജ്ഞാപനം ചെയ്യാതെ ഹർജി പിൻവലിക്കാൻ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങൾ നീണ്ടുപോയി. ഒടുവിൽ ജസ്റ്റിസ് സുനിൽ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed