കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനഃരാരംഭിക്കും


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനഃരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് അനിശ്ചിതങ്ങള്‍ക്ക് വിടനല്‍കി കരിപ്പൂരില്‍ പറന്നിറങ്ങുക. പ്രവാസികളുടെയും സന്നദ്ധ സംഘടനകളുടേയും ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് സര്‍വീസ് പുനഃസ്ഥാപിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനമാണ് കരിപ്പൂരിലെ നവീകരിച്ച റണ്‍വേയിലേക്ക് പറന്നിറങ്ങുക. പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരിലെത്തും. തിരിച്ച് 12.50ന് ജിദ്ദയിലേക്ക മടങ്ങും. കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് വ്യോമയാന മന്ത്രാലയം സൗദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയത്. 777200 ഇആര്‍, എ 330300 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് അനുമതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed