ഹോർമുസ് കടലിടുക്കിലൂടെ തായ് കപ്പലുകൾക്ക് സുരക്ഷിത പാത; ഇറാനുമായി ധാരണയിലെത്തി തായ്‌ലൻഡ്


ശാരിക I അന്തർദേശീയം

ബാങ്കോക്ക്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഭാഗികമായി അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ തായ്‌ലൻഡിന്റെ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി. തായ് പ്രധാനമന്ത്രി അനിതിൻ ചാർൺവിരാകുൽ ആണ് ഇറാനുമായി നിർണ്ണായക ധാരണയിലെത്തിയ വിവരം ഇന്ന് പുറത്തുവിട്ടത്.

"ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഇന്ധന വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ സഹായിക്കും," അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ചിലെ പ്രതിസന്ധികൾ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 95 ശതമാനത്തോളം കുറഞ്ഞത് തായ്‌ലൻഡ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ കടുത്ത ഇന്ധനക്ഷാമത്തിലാക്കിയിരുന്നു. തായ്‌ലൻഡിൽ ഡീസൽ ലിറ്ററിന് 6 ബാത്ത് വരെ വർദ്ധിക്കുകയും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്തു. മാർച്ച് 11-ന് ഒരു തായ് ചരക്കുകപ്പൽ ആക്രമിക്കപ്പെടുകയും മൂന്ന് ജീവനക്കാരെ കാണാതാവുകയും ചെയ്തിരുന്നു.

ലോകത്തിലെ എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. നിലവിൽ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇറാൻ കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 26 വരെയുള്ള കാലയളവിൽ 11 എണ്ണക്കപ്പലുകൾ ഉൾപ്പെടെ 24 വാണിജ്യ കപ്പലുകൾ ഈ മേഖലയിൽ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

article-image

dsvdefsdfsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed