ന്യൂനമർദം : ശക്തമായ മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്
തിരുവനന്തപുരം : ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത. ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരിക്കും മധ്യേ ന്യൂനമർദം രൂപമെടുത്തതാണു മഴക്ക് കാരണമായത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.



