ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് തിരഞ്ഞെടുപ്പ്: ആവേശകരമായ പോളിംഗ് തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുപ്പത്തിയൊന്നാമത് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആവേശകരമായി തുടരുകയാണ്. രാവിലെ മുതൽ തന്നെ പ്രമുഖ വ്യവസായികളുടെയും വ്യാപാരികളുടെയും വലിയ നിരയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഥാനാർത്ഥി ദുനിയ ഫക്രാവി മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെ ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 27-ൽ നിന്ന് 26 ആയി കുറഞ്ഞു. നിലവിൽ 18 പേർ അടങ്ങുന്ന 'സസ്റ്റൈനബിലിറ്റി' (Sustainability) ബ്ലോക്കും എട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
സ്വകാര്യ മേഖലയുടെ പ്രതിനിധിയെന്ന നിലയിൽ ചേംബറിന്റെ പങ്ക് ശക്തിപ്പെടുത്താൻ പ്രാപ്തിയുള്ള സമിതിയെ തിരഞ്ഞെടുക്കേണ്ടത് സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വോട്ട് രേഖപ്പെടുത്തിയ പ്രമുഖ വ്യവസായികൾ അഭിപ്രായപ്പെട്ടു. എക്സിബിഷൻ സെന്ററിൽ ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ക്രമീകരണങ്ങളെയും സുതാര്യമായ വോട്ടിംഗ് രീതിയെയും വോട്ടർമാർ പ്രശംസിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ വോട്ടർമാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
dessadsadasd



