ബി.ഡി.എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ (ബി.ഡി.എഫ്) മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും സൈനിക സജ്ജതയും വിലയിരുത്തുന്നതിനൊപ്പം സൈനികരുടെ സേവനങ്ങളെ രാജാവ് പ്രശംസിക്കുകയും ചെയ്തു.

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ അംഗങ്ങൾ കൈവരിച്ച ഉന്നതതലത്തിലുള്ള പോരാട്ടവീര്യത്തെയും സജ്ജതയെയും കൂടിക്കാഴ്ചയിൽ രാജാവ് പ്രത്യേകം എടുത്തുപറഞ്ഞു. വിവിധ വിഭാഗങ്ങളിലെ സൈനികരും സുരക്ഷാ ഏജൻസികളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിലൂടെ കൈവരുന്ന ഉയർന്ന പ്രവർത്തനക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു.

article-image

adfsewrerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed