സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 705 കോടി നൽകും: തോമസ് ഐസക്
കഴക്കൂട്ടം: സംസ്ഥാനത്തെ 140 നിയോജക മണ്ധലങ്ങളിലെ 141 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ ഒന്നിന് അഞ്ചുകോടി രൂപ നിരക്കിൽ കിഫ്ബിയു
ടെ സഹായത്തോടെ 705 കോടി രൂപ നൽകുമെന്നു മന്ത്രി തോമസ് ഐസക്. ഇതിനു മുന്നോടിയായി 138 സ്കൂളുകൾക്ക് 690 കോടി അനുവദിച്ചു. പൊതുവിദ്യാല
യങ്ങൾ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി ഐസക്.
സംസ്ഥാനത്തെ മറ്റ് 229 സ്കൂളുകൾക്കായി കിഫ്ബിയുടെ സഹായത്തോടെ ഓരോ സ്കൂളിനും മൂന്നുകോടി രൂപ നിരക്കിൽ 687 കോടി നൽകും. അതിന്റെ
ഭാഗമായി 210 കോടി രൂപ ഇൗ സ്കൂളുകളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. 500 കുട്ടികളെങ്കിലും പഠിക്കുന്ന സ്കൂളുകൾക്കാണു സഹായം. കേരളത്തിൽ തെക്കുനിന്നു വടക്കുവരെ 12 മീറ്റർ വീതിയിൽ തീരദേശ പാത നിർമ്മിക്കും.ഒപ്പം വിദേശസഞ്ചാരികൾക്കു പ്രധാന കടലോര ടൂറി
സ്റ്റ് കേന്ദ്രങ്ങൾ കാണാനും സഞ്ചരിക്കാനുമായി റോഡിന്റെ നീളത്തിൽ തന്നെ സൈക്കിൾ ട്രാക്കും നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നു ടി.സി വാങ്ങി സർക്കാർ സ്കൂളുകളിൽ ചേർന്നതു കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ജനങ്ങൾ ഏറ്റെടുത്തുവെന്നതിനു തെളിവാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിനൊപ്പം കുട്ടികളുടെ അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എമാരായ ബി.സത്യൻ, കെ.അൻസലൻ, മേയർ വി.
കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധു, കൈറ്റ് സി.എം.ഡി ഡോ.ഉഷ ടൈറ്റസ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, കഴക്കൂട്ടം ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.കെ.അജിത, എച്ച്.എം: ജെ.സബീന ബീഗം, ഡോ.പി.കെ.ജയശ്രി, പി.ടി.എ പ്രസിഡണ്ട് കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
