യു­വതി­യു­ടെ­ ദുരൂഹ മരണം: ഭർ­ത്താവ് അറസ്റ്റി­ൽ


കരുനാഗപ്പള്ളി: കോതപുരം കാർത്തികയിൽ രാമകൃഷ്ണപിള്ളയുടെ മകൾ അർച്ചന (28) ഭർത്തൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തി
ൽ ഭർത്താവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശിവശ്രീ വീട്ടിൽ സുരേഷ് കുമാറിനെയാണ് (41) കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ അർച്ചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് മകളെ നിരന്ത
രം ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് അർച്ചനയു ടെ പിതാവ് രാമകൃഷ്ണപിള്ള കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.   കരുനാഗപ്പള്ളി എ.സി.പിയുടെ നിർദ്ദേശാനുസരണം സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

You might also like

  • Straight Forward

Most Viewed