നഴ്സു­­­മാ­­­ർ­­ക്ക് ആശ്വാ­­­സം : സർ­­ക്കാ­­­രിന് അന്തി­­­മ വി­­­ജ്ഞാ­­­പനം ഇറക്കാ­­­മെ­­­ന്ന് ഹൈ­­­ക്കോ­­­ടതി­­­


കൊച്ചി : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ സംശയമോ പ്രശ്നമോ ഉണ്ടെങ്കിൽ മാത്രം മാനേജുമെന്‍റുകൾക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

നേരത്തേ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നത് തടഞ്ഞിരുന്ന ഹൈക്കോടതി അനുരഞ്ജനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് ശേഷം ഒരു സമവായവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.

മിനിമം വേതനം വർ‍ദ്ധിപ്പിക്കണമെന്ന് നഴ്‌സുമാർ‍ നടത്തിവരുന്ന സമരം അനന്തമായി നീളുന്നതിനിടെയാണ് വിജ്ഞാപനമിറക്കാന്‍ സർ‍ക്കാരിന് കോടതി അനുമതി നൽ‍കിയത്. സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാനാവില്ലെന്നാണ് മാനേജുമെന്‍റുകളുടെ നിലപാട്. അതേസമയം, ഹൈക്കോടതി തീരുമാനത്തിലൂടെ വളരെ നാളത്തെ നഴ്സുമാരുടെ സ്വപ്നമാണ് നടക്കാൻ പോകുന്നതെന്ന് നേഴ്‌സുമാരുടെ സംഘടനയായ യു.എൻ.‍എയുടെ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed