വി­ഴി­ഞ്ഞം പദ്ധതി­ക്ക് കാ­ലാ­വധി­ നീ­ട്ടി­നൽ­കി­ല്ലെ­ന്ന് മു­ഖ്യമന്ത്രി­


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കാലാവധി നീട്ടിനൽകാനാകില്ലെന്ന് മുഖ്യമന്ത്രി. കാലാവധി നീട്ടിനൽകണമെന്ന അദാനി പോർ‍ട്‌സിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. അദാനി ഗ്രൂപ്പ് സി.ഇ.ഒ കരൺ അദാനിയുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിഴിഞ്ഞം പദ്ധതി നിശ്ചിതസമയത്ത് പൂർത്തിയാക്കാനാകില്ലെന്ന് ചർച്ചയിൽ കരൺ അദാനി അറിയിച്ചു. അതിനാൽ കാലാവധി നീട്ടിനൽ‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഈ ആവശ്യം തള്ളി. കൂടുതൽ ഉപകരണങ്ങൾ കൊണ്ടുവന്ന് പദ്ധതി സമയബന്ധിതമായി പൂർ‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥ വിഷയങ്ങൾ നിർമ്മാണ പ്രവർത്തനത്തിന് തടസമായതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് അദാനിഗ്രൂപ്പിന്റെ വിശദീകരണം. ഇക്കാര്യം കാണിച്ചുകൊണ്ടുള്ള കത്ത് അദാനി ഗ്രൂപ്പ്, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന് നൽ‍കിയിരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ‍ തകർന്നതും ഒരു കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഈ വർഷം ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ ദിവസം 12 ലക്ഷം രൂപ വീതം കരാർ അനുസരിച്ച് സംസ്ഥാന സർക്കാരിന് അദാനി ഗ്രൂപ്പ് നൽ‍കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ഓഖി ദുരന്തത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അദാനിയുടെ നീക്കം. ഓഖിയിൽ‍ ഉണ്ടായ നാശനഷ്ടങ്ങൾ‍ക്ക് തുറമുഖ ഉപകന്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed