യുവാവ് കഴു­­­ത്തറു­­­ത്ത് ആത്മഹത്യ ചെയ്തു


കാ­സർഗോഡ്: ദേ­­­ശീ­­­യപാ­­­തയോ­­­രത്ത് കർ­ണാ­ടക സ്വദേ­ശി­യാ­യ യു­­­വാവ് കഴു­­­ത്തറു­­­ത്ത് ആത്മഹത്യചെ­­­യ്തു­. ചി­ക്കമംഗലൂ­രു­ സ്വദേ­ശി­ ഹരി­ഷ നാ­യി­ക്കാണ് കഴു­ത്ത് മു­റി­ച്ച് ആത്മഹത്യ ചെ­യ്തത്. നാ­യന്മാ­ർ­മൂ­ലയിൽ പാ­­­തയോ­­­രത്ത് കരി­­­ന്പ് ജൂസ് വി­­­ൽ‍­പ്പന നടത്തി­­­വരു­­­ന്ന ഉത്തർ‍­പ്രദേശ് രാംപൂർ‍ സ്വദേ­­­ശിയുടെ­­­ കയ്യി­ൽ ­നി­ന്നു­ വാ­ങ്ങി­യ കത്തി­യു­പയോ­ഗി­ച്ചാ­ണു­ യു­വാവ് സ്വയം കഴു­ത്തറു­ത്തത്. ആത്മഹത്യയു­ടെ­ കാ­രണം വ്യക്തമല്ല. ഇൻ­ക്വസ്റ്റ് പൂ­ർ­ത്തി­യാ­ക്കി­ മൃ­തദേ­ഹം പോ­സ്റ്റു­മോ­ർ­ട്ടത്തി­നാ­യി­ ജനറൽ ആശു­പത്രി­യി­ലേ­യ്ക്ക് മാ­റ്റി­.

അതേ­സമയം, സംഭവം കണ്ടു­നി­ന്ന കരി­ന്പ് വ്യാ­പാ­രി­ ബോ­ധരഹി­തനാ­യി­ വീ­ണു­. ഭയാ­­­നക കാ­­­ഴ്ച അവരും വന്ന് കണ്ടെ­­­ങ്കി­­­ലും അവർ‍­ക്കും ആളെ­­­ മനസ്സി­­­ലാ­­­യി­­­ല്ല. ഉടൻ പോ­­­ലീ­­­സിൽ‍ വി­­­വരമറി­­­യി­­­ച്ചു­­­. ഡി­­­വൈ­­­.എസ്.പി­­­ എം.പി സു­­­കു­­­മാ­­­രനും എസ്.ഐ. കെ­­­.പി വി­­­നോ­­­ദ്കു­­­മാ­­­റും എത്തി­­­. അപ്പോ­­­ഴേ­­­ക്കും യു­­­വാ­­­വി­­­ന്റെ­­­ അനക്കം നി­­­ലച്ചി­­­രു­­­ന്നു­­­. ദേ­­­ഹം പരി­­­ശോ­­­ധി­­­ച്ച ഡി­­­വൈ­­­.എസ്.പി­­­. ജീ­­­ന്‍സി­­­ന്റെ­­­ പോ­­­ക്കറ്റിൽ‍ പഴ്‌സ് കണ്ടെ­­­ത്തി­­­. അതിൽ‍ ഫോ­­­ട്ടോ­­­യും തി­­­രഞ്ഞെ­­­ടു­­­പ്പ് തി­­­രി­­­ച്ചറി­­­യൽ‍­കാ­­­ർ‍­ഡും പാ­­­ന്‍കാ­­­ർ‍­ഡും കർ‍­ണാ­­­ടകയി­­­ലെ­­­ കടയി­­­ൽ‍­നി­­­ന്ന് സാ­­­ധനം വാ­­­ങ്ങി­­­യ ബി­­­ല്ലും കണ്ടെ­­­ത്തി­­­. അതി­­­ൽ‍­നി­­­ന്നാണ് മരി­­­ച്ചത് ചി­­­ക്കമഗളൂർ‍ സ്വദേ­­­ശി­­­ ഹരീഷ് നാ­­­യക് ആണെ­­­ന്ന് മനസ്സി­­­ലാ­­­യത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed