ബസിൽ കടത്തി­യ 20 ലക്ഷത്തി­ന്റെ­ സ്വർ­ണവും വെ­ള്ളി­യും പി­ടി­കൂ­ടി­


വാളയാർ : കെ.എസ്.ആർ.ടിസി ബസിൽനിന്നും രണ്ട്  സംഭവങ്ങളിലായി 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും എക്സൈസ് അധികൃതർ പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോയന്പത്തൂർ വേലാണ്ടി പാളയം രാജഗോപാലിനെ (40) 280 ഗ്രാം സ്വർണവുമായും സേലം സ്വദേശി കലൈവാസനെ (32) 1.10 കിലോ വെള്ളിയുമായും പിടികൂടി. 

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി നടത്തിയ പരിശോധനയിലാണു സ്വർണവും വെള്ളിയും പിടിച്ചത്. പിടികൂടിയവയിൽ ആഭരണമാക്കാൻ കൊണ്ടുപോയ ഒരു ഗ്രാമിന്റെ സ്വർണ ബിസ്ക്കറ്റും വെള്ളിക്കട്ടിയും ഉണ്ടായിരുന്നു. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവ കടത്തിയിരുന്നത്.  പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ ജ്വല്ലറിയിലേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ മൊഴി നൽകി. പിടികൂടിയ സ്വർണവും വെള്ളിയും ചരക്ക് സേവന നികുതി വകുപ്പിനു കൈമാറി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed