വി­ദ്യാ­ഭ്യാ­സ വർ­ഗീ­യവൽ­ക്കരണം വാ­ണി­ജ്യവൽ­ക്കരണത്തി­ന്റെ­ തു­ടർ­ച്ച : രവീ­ന്ദ്രനാ­ഥ്


കൊച്ചി : വിദ്യാഭ്യാസ രംഗത്തെവർഗീയവൽക്കരണം, വാണിജ്യ വൽക്കരണത്തിന്റെ തുടർച്ചയാണെന്ന് മന്ത്രിസി. രവീന്ദ്രനാഥ് പറഞ്ഞു. കെ.സ്.ടി.എ സംസ്ഥാന മ്മേളനത്തോട് അനുബന്ധിച്ചു വിദ്യാഭ്യാസ, സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാണിജ്യ വൽക്കരണത്തിന്റെ ദോഷങ്ങളെ മറയ്ക്കാനാണ് വർഗീയതയെ ഉപയോഗിക്കുന്നത്. മതനിരപേക്ഷതയിലൂന്നിയ പൊതുവിദ്യാഭ്യാസം മാത്രമാണ് ഇതിനു മറുപടി. വാണിജ്യ വർഗീയവൽക്കരണത്തിലൂന്നിയ വിദ്യാഭ്യാസത്തിനു ബദലെന്തെന്ന ചോദ്യത്തിനു കേരളമാണു ബദലെന്ന് പറയാൻ കഴിയുന്ന തരത്തിലേക്ക് വിദ്യാഭ്യാസ മേഖലയെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മതനിരപേക്ഷതയും സമത്വവും പ്രകൃതിനിയമങ്ങളാണെന്നു കുട്ടികളെ ബോധവൽക്കരിക്കാൻ കഴിയുംവിധം സ്‌കൂളിന്റെ അന്തരീക്ഷം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കെ.കെ പ്രകാശൻ അദ്ധ്യക്ഷനായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed