അ​ശാ​­​­​­​ന്ത​ന്‍റെ­­­ മൃ​­​­​­​ത​ദേ​­​­​­​ഹ​ത്തോ​ട് അ​നാ​­​­​­​ദ​ര​വ് : ക​ലാ​­​­​­​കാ​­​­​­​ര​ന്മാ​ർ ശ​വ​മാ​­​­​­​യി­­­ കി​­​­​­​ട​ന്നു­­­ പ്ര​തി​­​­​­​ഷേ​­​­​­​ധി​­​­​­​ച്ചു­­­


കൊച്ചി : പ്രശസ്ത ചിത്രകാരനും ശിൽപിയുമായ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചനടപടിയിൽ‍ കലാകാരന്മാർ ശവമായി കിടന്നു പ്രതിഷേധിച്ചു. അശാന്തന്‍റെ മൃതദേഹം ലളിതകലാ അക്കാദമിക്കു മുന്നിൽ പൊതുദർശനത്തിനുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മിറ്റിയുമായി നടന്ന തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് കലാകാരന്മാർ പ്രതിഷേധം നടത്തിയത്. 

അശാന്തന്‍റെ മൃതദേഹത്തോട് ഹിന്ദുത്വവാദികൾ കാണിച്ച അനാദരവ് പൊറുക്കാനാവില്ലെന്ന് കലാകാരന്മാർ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ മണ്ണിൽ എന്തുവേണം എന്ന് തീരുമാനമെടുക്കാനുള്ള അധികാരം അക്കാദമി അധികൃതർക്കുണ്ടെന്നിരിക്കെ ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും സമവായത്തിന് അക്കാദമി അധികൃതർ നിന്നുകൊടുത്തത് ആശങ്കജനകമാണെന്നും കലാകാരന്മാർ പറഞ്ഞു. 

ലളിതകലാ അക്കാദമി മുൻ ചെയർമാൻ ടി.എ. സത്യപാൽ, പ്രമോദ് ഗോപാലകൃഷ്ണൻ, സുനിൽ വല്ലാർപ്പാടം, ആർട്ടിസ്റ്റ് നന്ദൻ, സജിത് പുതുക്കലവട്ടം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

Most Viewed