ഇടത്തോ­ട്ട് ചാ­ഞ്ഞ് മാ­ണി­ : കോ­ൺ‍­ഗ്രസി­നെ­തി­രെ­ രൂ­ക്ഷവി­മർ‍­ശനം


കോട്ടയം : കോൺ‍ഗ്രസിനെതിരെ രൂക്ഷവിമർ‍ശനവുമായി കേര‍ള കോൺ‍ഗ്രസ് ചെയർ‍മാൻ കെ.എം മാണി. പാർ‍ട്ടി മുഖമാസികയായ ‘പ്രതിച്ഛായ’യുടെ പുതിയ ലക്കത്തിൽ‍ എഴുതിയ ലേഖനത്തിലാണ് കോൺ‍ഗ്രസിനെതിരെ മാണി തുറന്നടിച്ചത്. 

മലയോര മേഖലകളിലെ കേരളാ കോൺഗ്രസിന്റെ സാന്നിധ്യത്തിൽ വിറളി പൂണ്ട് കോൺഗ്രസ് നേതാക്കൾ പട്ടയ വിതരണം പോലും തടസപ്പെടുത്തി. കർഷക പ്രശ്നത്തിൽ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും മാണി തന്റെ ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. 

കോൺഗ്രസ് കേന്ദ്രം ഭരിക്കുന്പോഴും കേരളം ഭരിക്കുന്പോഴും കർഷകരെ വഞ്ചിക്കുകയായിരുന്നു. കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളുണ്ടായപ്പോൾ കോൺഗ്രസായിരുന്നു ഭരണത്തിൽ. അന്ന് കർഷകർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്കെതിരെ താനുൾപ്പടെയുള്ളവർ പ്രവർത്തിച്ചിരുന്നു. എന്നാൽ, ചില കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് തന്റെ ശ്രമം വിഫലമാക്കിയതെന്നും കെ.എം മാണി ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed