ശ്രീ­ജി­ത്തിന് പി­ന്തു­ണയുമായി സിനിമാ താരങ്ങളും


സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സത്യാഗ്രഹമിരിക്കുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പൃഥ്വിരാജ്, പാർവ്വതി, ടൊവിനോ, നീരജ് മാധവ് എന്നിവർ രംഗത്തെത്തി. ശ്രീജിത്തിന്റെ സമരം 765 ദിവസം പിന്നിടുന്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. 2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ‍ എടുത്ത ശ്രീജിവിനെ പാറശ്ശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേർ‍ന്ന് മർദ്‍ദിച്ചും വിഷം നൽ‍കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. ഇവർ‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർ‍ന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്.

ശ്രീജിത്ത്, നീതിക്ക് വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തിൽ‍ കൂടെ നിൽ‍ക്കാതിരിക്കാനാവില്ല. ആരും ഒരാളും നീതി നിഷേധിക്കപ്പെട്ട് ഇരുട്ടിൽ‍ നിർ‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. - പാർവ്‍വതി

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ആദരിക്കാൻ മടിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതിനിധിയാണ് ശ്രീജിത്ത്. ഇത് ചെയ്യുന്നത് ഒരുപക്ഷെ, നിങ്ങളുടെ സഹോദരന് വേണ്ടിയായിരിക്കും. കുടുംബത്തിന് വേണ്ടിയായിരിക്കും. പക്ഷെ കഴിഞ്ഞ രണ്ട് വർ‍ഷത്തെ സമരത്തിലൂടെ താങ്കൾ‍ പ്രതീക്ഷയുടെ മറുവാക്കായി മാറി. നിനക്ക് ചുറ്റുമുള്ളവരുടെ മനഃസാക്ഷിയെ സ്പർ‍ശിച്ചതിന് നന്ദി സഹോദരാ. നിനക്ക് നീ തേടുന്ന സത്യം കണ്ടെത്താനാവട്ടെ, അർ‍ഹമായ നീതി ലഭിക്കട്ടെ... - പൃഥ്വിരാജ്

വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു. എന്നാൽ അതൊന്നും പോരാ. പൂർണമായ നീതി നടപ്പിലാക്കുകയാണ് വേണ്ടത്. എനിക്ക് ശ്രീജിത്തിന്റെ ദൃഢ മനസ്സിനോട് ബഹുമാനം തോന്നിയത്, ഈ കേസ് ശരിയായ ദിശയിലാണ് പോവുന്നത് എന്നുറപ്പ് ലഭിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകുന്നു എന്നതാണ്. ഇത്തരം സമരങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്പോൾ ഞാനടക്കമുള്ള ആളുകൾക്ക് അപ്പോഴത്തെ ആവേശം മാത്രമാണ് കാണാറുള്ളത്. എന്നാൽ ഇത്തരം കേസുകളിൽ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് കൂടി അന്വേഷിക്കാൻ നാം തയ്യാറാകണം. ശ്രീജിത്തിന്റെ സമരത്തിന് എന്റെ പൂർണ പിന്തുണയുണ്ട്. നാം എല്ലാവരും ശ്രീജിത്തിനെ പിന്തുണയ്ക്കണം. - നീരജ് മാധവ്

 

 

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed