സാംസംഗ് ഗ്യാലക്സി A8 പ്ലസ് ഇന്ത്യയിലെത്തി
മുംബൈ: സാംസംഗ് അവതരിപ്പിച്ച ഗ്യാലക്സി A8+ (2018) ഇന്ത്യൻ വിപണിയിലെത്തി. 6− ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയും 6 ജിബി റാമുമാണ് ഈ ഫോണിന്റെ പ്രത്യേകത. ഇപ്പോൾ ഓൺലൈനിലൂടെയും ജനുവരി 20 മുതൽ ഷോറൂമുകളിലൂെടയും ഉപഭോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം. ഇൻഫിനിറ്റ് ഡിസ്പ്ലെ എന്ന് സാംസങ് വിശേഷിപ്പിക്കുന്ന, ബെസെൽ കുറച്ച സ്‌ക്രീനും IP68 സർട്ടിഫിക്കറ്റുള്ള വാട്ടർ−ഡസ്റ്റ് പ്രൂഫും ഈ ഫോണിൽ നൽകിയിട്ടുണ്ട്. 2017ൽ അവതരിപ്പിച്ച ഗ്യാലക്സി S8ന്റെ ഡിസൈനുമായി ഈ ഫോണിന് സാമ്യമുണ്ട്.
ഈ മോഡലിന് ഇരട്ട മുൻക്യാമറയും ഒരു പിൻ ക്യാമറയുമാണുള്ളത്. 16 മെഗാപിക്‌സൽ, F/1.9 അപേർച്ചറുള്ള ഫിക്സഡ് ഫോക്കസ് ക്യാമറാ സെൻ്‍സറും എട്ട് മെഗാപിക്‌സൽ, F/1.9 സെൻസറുമാണ് മുൻക്യാമറയിൽ നൽകിയിരിക്കുന്നത്.
ഈ മോഡലിന്റെ ആംബിയന്റ് ഡിസ്‌പ്ലെ എപ്പോഴും ഓണായി നിൽക്കും. ഇവയിലൂടെ ‘സാംസങ് പേ’യും നടത്താം. സാംസങ്ങിന്റെ ഗിയർ വിആറിൽ (Gear VR) ഉപയോഗിക്കാവുന്ന ആദ്യത്തെ ഗ്യാലക്സി എ സീരിസ് മോഡലാണ് ഇത്. സാംസങ് ഗ്യാലക്‌സി A8 പ്ലസ് (2018)ന് എട്ട് കോറുള്ള, സാംസങ് തന്നെ നിർമ്മിച്ച എക്‌സിനോസ് 7885 (Exynos 7885) പ്രൊസസറാണ് ഉള്ളത്. ഇവയിൽ രണ്ടു കോറുകൾ 2.2GHz സ്പീഡ് കാണിച്ചവയും ആറ് കോറുകൾ 1.6GHz ക്ലോക്കു ചെയ്തവയുമാണ്.
64ജിബി സ്റ്റോറേജ് ഓപ്ഷനുള്ള മോഡലിൽ 256ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡും സ്വീകരിക്കും. 3500mAh ആണ് ബാറ്ററി. ക്വിക് ചാർജിങ് ഓപ്ഷനുമുണ്ട്.

