ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് ഉദ്യോസ്ഥർക്ക് സർക്കാർ നിർദ്ദേശം
ന്യൂഡൽഹി: ഓൺലൈൻ ടാക്സി സേവനങ്ങളായ ഊബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥർക്കും പ്രതിരോധ വിഭാഗത്തിനും സർക്കാർ നിർദ്ദേശം. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും അവരുടെ ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത് തടയുന്നതിനും അവരുടെ ലക്ഷ്യസ്ഥാനവും സ്വകാര്യമായി സൂക്ഷിക്കുന്നതിനും അത് സഹയാത്രികരോ ഡ്രൈവർമാരോ അറിയുന്നത് തടയുന്നതിനുമാണ് ഈ മുൻകരുതൽ.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കാണ് സർക്കാർ ഈ നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

