സുവിശേഷ പ്രചാരകനെ കാട്ടാന ചവിട്ടിക്കൊന്നു
ബത്തേരി: രാത്രിയിൽ നടന്നു പോകുന്പോൾ സുവിശേഷ പ്രചാരകനെ കാട്ടാന ചവിട്ടിക്കൊന്നു. ചീയന്പം ഏഴുപത്തിമൂന്നിൽ പുതുപ്പറന്പിൽ ജോൺ (68) ആണ് മരിച്ചത്. മൂന്നാനക്കുഴി ഇരുളം റോഡിൽ പാപ്ലശേരി ചേനക്കൊല്ലി ക്ഷേേത്രത്തിന് സമീപം റോഡരുകിൽ വനമേഖല തുടങ്ങുന്ന ഭാഗത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെയാണ് റോഡരികിൽ മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. അധികൃതർ ചർച്ച നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സംഭവ സ്ഥലത്തു നിന്ന് എടുത്തത്.ജോണിന്റെ ഭാര്യ: റോസ. മക്കൾ: ഡേവിഡ്. ജെൻസി, നവോമി, മരുമക്കൾ: സിജു, പരേതനായ ലിനു.

