കോ­­­ൺ‍ഗ്രസി­­­നെ­­­ കൂ­­­ട്ടു­­­പി­­­ടി­­­ച്ച് ഒരു­­­ തി­­­രഞ്ഞെ­­­ടു­­­പ്പ് സി­­­.പി­­­.എം ആഗ്രഹി­­­ക്കു­­­ന്നി­­­ല്ല : മു­­­ഖ്യമന്ത്രി­­­


പിണറായി : കോൺ‍ഗ്രസിനെ കൂട്ടുപിടിച്ച് ഒരു തിരഞ്ഞെടുപ്പ് ഇടതുപക്ഷവും സി.പി.എമ്മും ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. പിണറായി−പാറപ്രത്ത് സംഘടിപ്പിച്ച പാറപ്രം സമ്മേളനത്തിന്റെ 78−ാം വാർ‍ഷികാചരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വർ‍ഗീയതയ്‌ക്കെതിരെ ബഹുജന കൂട്ടായ്മ വേണം. എന്നാൽ‍ രാഷ്ട്രീയകൂട്ടായ്മ എന്തിനാണെന്നും നയങ്ങൾ‍ നടപ്പാക്കാനാണ് രാഷ്ട്രീയ കൂട്ടായ്മയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.നവ ഉദാരവൽകരണ നയങ്ങൾ‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത് മൻ ‍മോഹൻ‍സിംഗിന്റെ നേതൃത്വത്തിലുള്ള കോൺ‍ഗ്രസ് സർ‍ക്കാരാണ്. ബി.ജെ.പിയും പിന്തുടരുന്നത് ഇതേ നയമാണ്. ഇത്തരം നയങ്ങൾ‍ക്കെതിരായ നിലപാടാണ് സി.പി.എമ്മിനുള്ളത്. അതിനാൽ‍ നവ ഉദാൽകരണനയങ്ങളെ ചെറുത്തുതോൽ‍പ്പിക്കാൻ‍ കോൺ‍ഗ്രസിനെ കൂട്ടുപിടിച്ചിട്ട് കാര്യമില്ല. രാഹുൽ‍ഗാന്ധി അടക്കമുള്ള കോൺ‍ഗ്രസ് നേതാക്കൾ‍ ഇക്കാര്യത്തിൽ‍ സി.പി.എമ്മിനെതിരെ വിമർ‍ശനമുന്നയിക്കുന്നുണ്ട്. അതിൽ‍ കാര്യമില്ല. നയങ്ങൾ‍ തിരുത്തുകയാണ് ആദ്യം വേണ്ടത്. എന്നാൽ‍ വർ‍ഗീയതയ്‌ക്കെതിരായ വിശാലമായ ബഹുജന മുന്നേറ്റം ഉയർ‍ത്തിക്കൊണ്ടുവരാൻ സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് നല്ല രീതിയിലുള്ള ഇടപെടലുണ്ടാവുമെന്നും പിണറായി പറഞ്ഞു.

ആർ‍.എസ്.എസ്. അക്രമം നടത്തുകയും എന്നാൽ‍ സി.പി.എമ്മിനെ അക്രമകാരികളാക്കി ചിത്രീകരിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. പാറപ്രം ജമാഅത്ത് പള്ളി ഭാരവാഹികൾ‍ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10,000 രൂപ ഭാരവാഹികൾ‍ ചടങ്ങിൽ‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ മണ്ധലം പ്രതിനിധി പി.ബാലൻ‍ അദ്ധ്യക്ഷത വഹിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed