ലാ­ലു­ പ്രസാദ് യാ­ദവിന് ജയി­ലിൽ പത്രവും ടി­വി­യും


റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ കോടതി കുറ്റക്കാരനെന്നു വിധിച്ച ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് (69) ബിർസ മുണ്ട സെൻട്രൽ ജയിലിൽ പത്രവും ടിവിയും അനുവദിച്ചു. ലാലുവിന് രാവിലെ എട്ടിനും പന്ത്രണ്ടിനും ഇടയിൽ സന്ദർശകരെ കാണാൻ അനുവാദമുണ്ട്.

പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നു ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവി പറഞ്ഞു. “ലാലു എന്നത് ഒരു വ്യക്തിയുടെ പേരല്ല, അതൊരു ആദർശമാണ്. ഞങ്ങൾക്ക് ആകുല ചിന്തയില്ല. അദ്ദേഹം എത്രയും വേഗം ജയിലിൽ നിന്നു പുറത്തു വരും” മൂത്ത മകൻ തേജ് പ്രതാപ് എം.എൽ.എ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed