കോ​­​വ​ള​ത്ത് വ​ൻ ഹാ​­​ഷി​ഷ് വേ​­​ട്ട : മൂ­ന്ന് പേർ പി­ടി­യി­ൽ


തിരുവനന്തപുരം : കോവളത്ത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ വൻ ഹാഷിഷ് വേട്ട. തിരുവനന്തപുരം പട്ടം പ്ലാമൂട് സ്വദേശി സൂരജ് (21), ആലപ്പുഴ സ്വദേശി സനൂജ് സ്റ്റീഫൻ ( 24 ), പുനലൂർ സ്വദേശി സജിൻ ജോസഫ് (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും അന്താരാഷ്ട്ര മാർക്കറ്റിൽ പതിനഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന അറുപത് ഗ്രാം ഹാഷിഷ് പിടികൂടി. 

ക്രിസ്മസ് −പുതുവത്സര ഘോഷങ്ങൾ പ്രമാണിച്ച് കോവളത്ത് വൻതോതിൽ മയക്കു മരുന്ന് എത്താൻ സാധ്യത ഉള്ളതായി തിരുവനന്തപുരം സിറ്റി കമ്മിഷണർ പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ രുപീകരിച്ച പ്രത്യേക ഷാഡോ ടിം ആഴ്ചകളായി ഇവരെ നീരിക്ഷിച്ച് തന്ത്രപരമായാണ് അറസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശിലെ മനാലിയിൽ ട്രെയിൻ മാർഗം പോയി മയക്ക് മരുന്ന് എജന്‍റിൽ നിന്നും ഹാഷിഷ് വാങ്ങിയ ശേഷം ആഡംബര ബസുകളിലും ട്രെയിനുകളിലും കോവളത്ത് എത്തിയ വിദേശ സഞ്ചാരികൾക്ക് ഗൈഡുകൾ മുഖാന്തിരവും പാർട്ടികൾക്കും,സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കും ഏജന്‍റുകൾ മുഖേനയുമാണ് ഇവർ ഹാഷിഷ് കച്ചവടം നടത്തുന്നത്. 

മനാലിയിൽ ഗ്രാമിന് ആയിരം രൂപയ്ക്ക് ലഭിയ്ക്കുന്ന ഹാഷിഷ് ഗ്രാമിന് പതിനായിരം മുതൽ മുപ്പതിനായിരം രൂപയ്ക്ക് വരെയാണ് ഇവർ കച്ചവടം ചെയ്ത് വന്നിരുന്നത്. ഇവരിൽ സൂരജ് ബൈക്ക് മോഷണ കേസിന് മുന്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ എ‍‍ഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥികളാണ് സനൂജും സജിനും. ഇവരെ ചോദ്യം ചെയ്തതിൽ കേരളത്തിലെ മയക്ക് മരുന്ന് സംഘങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം  സിറ്റി പോലിസ് കമ്മീഷണർ പി.പ്രകാശിന്‍റെ നിർദ്ദേശ പ്രകാരം ഡി.സി.പി ജി.ജയദേവിന്‍റെ മേൽ നോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് എസി എ. പ്രമോദ്കുമാർ, കോവളം എസ്ഐ ജി. അജയകുമാർ, ഷാഡോ എസ്ഐ സുനിൽ ലാൽ തുടങ്ങിയവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed