ഹി­മാ­ചലിൽ ബിജെപിയുടെ മു­ഖ്യമന്ത്രി­ സ്ഥാനാർത്ഥിയായി ജയറാം താ­ക്കൂർ


ന്യൂഡൽഹി : കോൺഗ്രസിനെ അട്ടിമറിച്ച് ഹിമാചലിൽ ഭൂരിപക്ഷം തികച്ച ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജയറാം താക്കൂറിനെ തിരഞ്ഞെടുത്തു. ഇതോടെ ദിവസങ്ങളായി പാർട്ടിയിൽ നിലനിന്ന തർക്കമാണ് ഒത്തുതീർപ്പായത്. 

പാർട്ടിയിലെ മുതിർന്ന അംഗമായ താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരുപക്ഷവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ധുമാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറു പക്ഷവും ആവശ്യപ്പെട്ടതോടെ പാർട്ടിയിൽ തർക്കം ഉടലെടുത്തു. പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ ധുമാലിനുണ്ടെന്നും, സംസ്ഥാനത്ത് ബി.ജെ.പി നേടിയ വിജയത്തിന്റെ ക്രെഡിറ്റ് ധുമാലിനാണെന്നും ഒരു വിഭാഗം ശക്തമായി വാദിച്ചു. എന്നാൽ സംസ്ഥാനത്ത് ഇനിയൊരു ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലായിരുന്നു ആർ.എസ്.എസും ബി.ജെ.പി കേന്ദ്രനേതൃത്വവും. ഇതിനിടെ താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ഒരുവിഭാഗം പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെ അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചു. ഹിമാചൽ പ്രദേശിലെ പാർട്ടി അദ്ധ്യക്ഷനായും, ഗ്രാമവികസന മന്ത്രായത്തിന്റെ ചുമതലയും പ്രവർത്തിച്ച് പരിചയമുള്ള താക്കൂർ 1998 മുതൽ നിയമസഭാംഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed