കേ­­­രളത്തി­­­ന്റെ­­­ അടി­­­സ്ഥാ­­­ന വി­­­കസനത്തിൽ സഹകരണ ബാ­­­ങ്കു­­­കളു­­­ടെ­­­ പങ്ക് നി­­­ർ­­ണാ­­­യകം : മന്ത്രി­­­


മൂവാറ്റുപുഴ : കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് സഹകരണ ബാങ്കുകൾ മുഖ്യ പങ്കാണ് വഹിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കൊച്ചി മെട്രോ അടക്കം സംസ്ഥാനം നടപ്പിലാക്കിയ വികസന പദ്ധതികളിൽ സഹകരണ ബാങ്കുകളുടെ സഹായവും സഹകരണവും വ്യക്തമാണ്. സഹകരണ ബാങ്കുകൾ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകുന്പോൾ ദേശസാൽകൃത ബാങ്കുകൾ പണക്കാർക്ക് സഹായമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളെതകർക്കുവാൻ ചില ബാഹ്യശക്തികൾ ഇടപെടൽ നടത്തിയെങ്കിലും സാധാരണക്കാരുടെ പിന്തുണയോടെ നീക്കം പരാജയപ്പെടുത്താൻ കഴിഞ്ഞു. നെറ്റ് ബാങ്കിംഗ് ഉൾപ്പടെ എല്ലാ നൂതന സംവിധാനങ്ങളുമായി കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കുന്പോൾ സഹകരണ മേഖല കൂടുതൽ ശക്തിപ്പെടുകയും കേരളത്തിന്റെ അടിസ്ഥാന വികസനത്തിനുതകുന്ന സാന്പത്തിക അടിത്തറ ഭദ്രമാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ സംഘം പ്രസിഡണ്ട് പി.ബി. രഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി സി.ആർ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. നിക്ഷേപ സമാഹരണത്തിന്റെയും പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവ്വഹിച്ചു. വായ്പാ പദ്ധതി നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനും കന്പ്യൂട്ടർവൽകരണത്തിന്റെ ഉദ്ഘാടനം അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരനും നിർവ്വഹിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed