കെ.​­​എ​സ്.ആ​ർ​­.ടി​­​.സി­ പെ​­​ൻ​­ഷ​​ൻ​­കാ​ർ എം​സി­ റോ​ഡ് റോ​ഡ് ഉ​പ​രോ​­​ധി​­​ച്ചു­


കോട്ടയം : കെ.എസ്.ആർ.ടി.സി പെൻഷൻകാർ എംസി റോഡ് റോഡ് ഉപരോധിച്ചു. കുടിശിക തീർത്ത് പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ പെൻഷൻകാർ എംസി റോഡിൽ കുത്തിയിരുന്നു റോഡ് ഉപരോധിച്ചത്. 

ഇന്നലെ രാവിലെ 11ന് ഗാന്ധിസ്ക്വയറിലായിരുന്നു റോഡ് ഉപരോധം. സർക്കാരിനെതിരേ ബാനറുകളും പ്ലക്കാർഡുകളുമായിട്ടാണ് പെൻഷൻകാർ എത്തിയത്. ഒരു മണിക്കൂർ റോഡ് ഉപരോധം തുടർന്നു. അഞ്ച് മാസത്തെ പെൻഷൻ കുടിശിക വിതരണം ചെയ്യുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്് ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഉപരോധ സമരം. 

സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.എൻ. ജോഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി. പൊന്നൻ, എം.എസ്. ചന്ദ്രൻ, ആർ. ഹരിദാസ്, വിജു കെ. നായർ, എം.വി. ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.ആർ.ടി.സി ബസ് േസ്റ്റഷനിൽ നിന്നും പ്രകടനമായാണ് പെൻഷൻകാർ ഗാന്ധിസ്ക്വയറിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed