വി­കസന പദ്ധതി­കൾ‍ തടയാൻ ശ്രമി­ക്കു­ന്നത് ഭാ­വി­യോ­ടു­ള്ള ക്രൂ­രത : മന്ത്രി­ എം.എം മണി­


തിരുവനന്തപുരം : വികസന പദ്ധതികളെ മുടന്തൻ ന്യായങ്ങൾ നിരത്തി തടയാൻ ശ്രമിക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്ന് മന്ത്രിഎം.എം മണി പറഞ്ഞു. ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ആവശ്യത്തിന് വൈദ്യുതി പുറമേ നിന്ന് വാങ്ങിയിട്ടാണെങ്കിലും വൈദ്യുതി നിയന്ത്രണവും പവർക്കട്ടും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ശാസ്ത മംഗലത്തിന് സമീപത്തുള്ള കാടുവെട്ടിയിൽ മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപറേഷനിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് കാഞ്ഞിരംപാറ കാടുവെട്ടി പദ്ധതി. സംസ്ഥാന ഊർജവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നഎനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) ആണ് പദ്ധതി നടപ്പാക്കുന്നത്. കൃത്രിമമായി സൃഷ്ടിക്കുന്ന ചുഴിയുടെ ശക്തിയിലാണ് വൈദ്യുതി ഉൽപ്പാദനം നടക്കുന്നത്. 20 കിലോ വാട്ടാണ് ഉൽപ്പാദനശേഷി. 

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) ഡയറക്ടർ കെ.എം ധരേശൻ ഉണ്ണിത്താൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർവി.കെ പ്രശാന്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വഞ്ചിയൂർ പി ബാബു, കൗൺസിലർ കാഞ്ഞിരംപാറ രവി, അനർട്ട് ഡയറക്ടർ ഡോ. ആർ ഹരികുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ് ഡയറക്ടർ ജി.അനിൽ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed