രണ്ട് രൂ­പയ്ക്ക് 2000 രൂ­പയുടെ ചൈ­നാ­നി­ർ­മ്മി­ത കളി­നോ­ട്ടു­കൾ


അങ്കമാലി : രണ്ട് രൂപ നൽകിയാൽ 2000 രൂപയുടെ കളി നോട്ട് ലഭിക്കും. കുറച്ചു ദിവസമായി ചൈനാ നിർമ്മിത കളിനോട്ടുകൾക്ക് വലിയ ചെലവാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവ വാങ്ങിക്കൂട്ടുന്നത്. കറുകുറ്റി, എടക്കുന്ന് മേഖലകളിലെ കടകളിൽ നിന്നാണ് ഇത്തരം കളിനോട്ടുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വാങ്ങുന്നത്. രൂപത്തിലും ഭാവത്തിലും നിറത്തിലും കനത്തിലുമെല്ലാം ശരിക്കുമുള്ള രണ്ടായിരം നോട്ടു പോലെയാണ് കളിനോട്ടുകൾ. 

ചിൽഡ്രൻസ് ബാങ്ക് എന്ന് എഴുതിയത് മാത്രമാണ് ആകെയുള്ള വ്യത്യാസം. ഒറിജിനൽ 2000 നോട്ടുകൾക്കൊപ്പം ഇത്തരം നോട്ടുകൾ നൽകിയാൽ വ്യാജനെ കണ്ടുപിടിക്കാൻ പ്രയാസമാണ്. പ്രായമേറിയവർ ചിൽഡ്രൻസ് ബാങ്ക് എന്ന എഴുത്ത് ശ്രദ്ധിക്കുകയുമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed