പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിന് പിഴ
തൊടുപുഴ : പോലീസ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകുംവഴി വാഹനം എടുക്കാൻ തുടങ്ങിയപ്പോൾ പോലീസ് േസ്റ്റഷൻ വളപ്പിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിന് 300 രൂപ പിഴ അടയ്ക്കാൻ നിർദ്ദേശം. കുറഞ്ഞ വിലയിൽ ഭക്ഷണം എന്ന പോലീസ് കാന്റീൻ അധികൃതരുടെ വാട്‌സ് ആപ്പ് സന്ദേശം കണ്ട് കാപ്പി കുടിക്കാനെത്തിയ ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ സെക്രട്ടറി പ്രമോദ് ബാബുവും സുഹൃത്തുമാണ് വെട്ടിലായത്. രണ്ട് ചായ, നാല് പൊറോട്ട, പോലീസ് കാന്റീനിലെ പാർക്കിംഗ് ചാർജ് ഉൾപ്പെടെ 357 രൂപയാണ് ഡി.വൈ.എഫ്.ഐ നേതാവിന് കാപ്പി കുടിച്ചയിനത്തിൽ ചെലവായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തെ തുടർന്ന് പിഴയടച്ച പ്രമോദ് പോലീസിന്റെ നിലപാടിനെതിരേ ഫേസ്ബുക്കിൽ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവിടെ നോ പാർക്കിഗ് ബോർഡില്ലെന്നും പ്രമോദ് പറയുന്നു. മുഖ്യമന്ത്രിക്കും പോലീസ് കണ്‍ട്രോൾ അതോറിറ്റിക്കും പരാതി നൽകിയെന്നും പ്രമോദ് അറിയിച്ചു. നടപടി അനധികൃത പാർക്കിംഗിന്− സി.ഐ പോലീസ് േസ്റ്റഷൻ വളപ്പിൽ അനധികൃതമായി പാർക്ക് ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി സ്വീകരിച്ചത് േസ്റ്റഷനിലെ മറ്റ് ഉദ്യോഗസ്ഥരാണെന്നും എൻ.ജി.ശ്രീമോൻ, സി.ഐ പറഞ്ഞു.

