എറണാ­കു­ളം മെ­ഡി­. കോ­ളേജ് സൂ­പ്പർ‍­സ്പെ­ഷ്യാ­ലി­റ്റി­യാ­കു­ന്നു­


കൊച്ചി : എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ‍സ്പെഷ്യാലിറ്റിയാകുന്നു. അത്യാധുനിക സി.ടി സ്കാൻ മെഷീൻ 31ന് എത്തും. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അഞ്ച്കോടി രൂപ ചെലവിൽ അമേരിക്കൻ നിർമ്മിത 64 സ്ലൈസ് മെഷീനാണ് എത്തിക്കുന്നത്. ജനുവരി പകുതിയോടെ മെഷീൻ പ്രവർത്തനസജ്ജമാകും. കൂടാതെ അഞ്ച് പുതിയ വെന്റിലേറ്ററുകൾ ഈ ആഴ്ചയെത്തും. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററുകളുടെ എണ്ണം 15 ആകും. 

കാർഡിയോളജി ബ്ലോക്കിന്റെ ജോലികൾ ത്വരിതഗതിയിൽ പൂർത്തിയാകുകയാണ്. നാല് നിലകളിലായി കാർഡിയോളജി ഒ.പി, കാത്ത്ലാബ്, കാർഡിയോളജി ഐ.സി.യു, കാർഡിയോ തൊറാപിക് ഓപ്പറേഷൻ തീയേറ്റർ എന്നിവ ഏപ്രിലോടെ സജ്ജമാകും. ടി.ബി രോഗനിർണയത്തിനുള്ള അത്യാധുനിക സിബിനാറ്റ് മെഷീൻ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. 20 ലക്ഷം രൂപയാണ് ഇതിന് ചെലവ്. രോഗികൾക്ക് പരിശോധന തികച്ചും സൗജന്യമായി ലഭ്യമാകും. ആധുനിക സുരക്ഷാസംവിധാനവും മെഡിക്കൽ കോളേജിൽ ഉടൻ തന്നെ തയ്യാറാവും. 

ഒരുകോടി രൂപ ചെലവിൽ ആശുപത്രിയും പരിസര പ്രദേശങ്ങളും നിരീക്ഷിക്കാൻ സുരക്ഷാക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം മെഡിക്കൽ കോളേജ് അധികൃതർ സർക്കാരിന് സമർപ്പിച്ചു. ആശുപത്രിയുടെ ചുറ്റുമതിലിന്റെ നിർമ്മാണവും പൂർത്തിയാകുകയാണ്. നാല് ഹൈമാസ്റ്റ് ലൈറ്റുകളും ഈ മാസം സ്ഥാപിക്കും. നൂറോളം പുതിയ നേഴ്സുമാരും ഇരുപത്തിയഞ്ചോളം ഡോക്ടർമാരും വിവിധ വിഭാഗങ്ങളിലായെത്തി. കരാർ ദിവസവേതന തൊഴിലാളികളുടെ വേതനം സർക്കാർ നേരിട്ടുനൽകാനും നടപടി സ്വീകരിച്ചു. സൗരോർജത്തിലൂടെ ആശുപത്രിക്കുമാത്രമായുള്ള വൈദ്യുതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും മുന്നേറുകയാണ്. വർഷങ്ങളായി രോഗികളും ഡോക്ടർമാരും ആശുപത്രിജീവനക്കാരും അനുഭവിച്ചിരുന്ന ദുരിതത്തിനാണ് പരിഹാരമാവുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed