ശബരി­മലയി­ലും കൊ­ച്ചു­പന്പയി­ലും കടു­വ ഇറങ്ങി­


ശബരിമല : ശബരിമല പാണ്ടിത്താവളത്തിലും ഗവിക്കു സമീപം കൊച്ചുപന്പയിലും കടുവയിറങ്ങി. സന്ധ്യയ്ക്കു ശേഷം ഉരക്കുഴി ഭാഗത്തേക്കു തീർത്ഥാടകർ പോകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പു നൽകി. പാണ്ടിത്താവളത്തിൽ വിശ്രമിക്കുന്നവരും പുല്ലുമേട് പാതയിലൂടെ നടന്നു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.  

ബുധനാഴ്ച രാത്രി 12.20ന് ആണ് പാണ്ടിത്താവളത്തിലെ ജലസംഭരണിക്കു സമീപം കടുവ ഇറങ്ങിയത്. ടാങ്കിനു കാവൽ നിന്ന കേന്ദ്ര ദ്രുതകർമ സേനാംഗമാണ് കടുവയെ കണ്ടത്. ഉടൻ തന്നെ വയർലെസ് സന്ദേശം നൽകി. തീർത്ഥാടകരാരും ജലസംഭരണിക്കു സമീപത്തേക്കു പോകാതിരിക്കാൻ മുൻകരുതലെടുത്തു.

വനപാലകരും എത്തി. രാവിലെ േസ്റ്റഷൻ ഫോറസ്റ്റ് ഓഫീസർ വി.എ. രാജീവ്, അസി. ഫോറസ്റ്റ് ഓഫിസർ വി. സുരേന്ദ്രകുമാർ, പെരിയാർ കടുവ സങ്കേതത്തിലെ വനപാലകൻ സി.വി. വിശാൽ എന്നിവർ നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.  

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കൊച്ചുപന്പയിൽ കടുവ ഇറങ്ങിയത്. 11കെവി ലൈനിനു കീഴിലാണ് വൈദ്യുതി ജീവനക്കാർ കടുവയെ ആദ്യം കാണുന്നത്. ആൾക്കാരെ കണ്ടപ്പോൾ സമീപ വനത്തിലേക്കു മറഞ്ഞെങ്കിലും സന്ധ്യയോടെ വീണ്ടും എത്തിയ കടുവ പശുവിനെ കൊന്നു. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പ്രദേശമാണിത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed