"എന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ട, ഞാൻ സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ": കെ. മുരളീധരൻ
ശാരിക
കാസർഗോഡ്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു.
സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയിൽ ഈശ്വര പ്രാർത്ഥന മാത്രമാണ് അജണ്ടയുടെ ഭാഗമായിരുന്നതെന്നും ഇത്തരം പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിച്ച് പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
കാസർഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിവാദത്തിനായ സംഭവം നടന്നത്. വന്ദേമാതരം ആലപിച്ച് പൂർത്തിയാക്കുന്നതിന് മുമ്പ് വേദിയിൽ ഇരുന്ന ആരോഗ്യമന്ത്രിക്കെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
sdfsdf

